2009 ജൂലൈ 7, ചൊവ്വാഴ്ച

ഒരു വേറിട്ട ചിത്രം



ഈ ചിത്രത്തില്‍ കാണുന്നത് വിംബിള്‍ഡണ്‍ 2009-ന്റെ ഒന്നാം റൌണ്ടില്‍ പുരുഷ ഡബ്ബിള്‍സില്‍ മത്സരിക്കുന്ന ഇന്ത്യയുടെ പ്രകാശ് അമൃതരാജും(വലത്) പാക്കിസ്താന്റെ ഐസാം ഉല്‍ഹക്ക് കുറേഷിയുമാണ്.ഒരു ടെന്നിസ് മത്സരത്തിന്റെ ചിത്രം എന്നതിലുപരി എന്തോ ഒരു പ്രത്യേകതയുണ്ട് എന്ന തോന്നലാണ് ഈ പോസ്റ്റിടാനുള്ള കാരണം. ഇതുപോലെയുള്ള രാജ്യാന്തര കൂടിചേരലുകള്‍ രണ്ടു രാജ്യങ്ങളിലെയും ജനങ്ങളുടെ മനസ്സുകളെ ഒന്നാക്കുവാന്‍ കഴിയട്ടെ എന്ന് ഞാന്‍ പ്രത്യാശിക്കുന്നു....
കടപ്പാട്: GULF NEWS Monday 29,2009